കൊല്ലം: കൊല്ലം ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച പകൽവീട് സംരക്ഷിക്കുക എന്ന ആവശ്യവുമായി കുണ്ടറ പൗര വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗവും ധർണയും നടത്തി. പഴങ്ങാലം പള്ളി കുടുംബത്തിൽ 2019ൽ നിർമിച്ചതാണ് പകൽ വീടും ബഡ്‌സ് സ്‌കൂളും. എന്നാൽ ഇത് തുടർന്നു പ്രവർത്തിപ്പിക്കുവാൻ സാധിച്ചില്ല.
നിലവിൽ ഇത് കാടുകയറി നശിക്കുകയാണ്. പകൽ വീട് സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് പൗര വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗവും ധർണയും നടത്തിയത്. ധർണ ശ്രീമദ് ബോധേന്ദ്ര തീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്‌തു.
ബൈറ്റ് പൗരവേദിയുടെ പ്രസിഡന്‍റ് പ്രൊഫസർ ഡോക്‌ടർ വെള്ളിമൺ നെൽസൺ അധ്യക്ഷതവഹിച്ചു. കെ വി മാത്യു, എം മണി, ഇ ശശീധരൻ പിള്ള, മണി ചീരങ്കാവിൽ, ജി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.