കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം തുടരുന്നതായി പരാതി. കൊല്ലം കടയ്ക്കലിൽ ബസ് യാത്രക്കാരെ തലയടിച്ച് പൊട്ടിക്കകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്ത മൂന്ന് ബസ് ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ കോട്ടപ്പുറം സ്വദേശി വിഷ്ണു, കുറ്റിക്കാട് സ്വദേശി ദിൽജിത്ത്, ചടയമംഗലം സ്വദേശിയായ സാജൻ എന്നിവരെയാണ് പൊലിസ് പിടിയിലായത്. മദ്യപിച്ചെത്തിയ ജീവനക്കാര്‍ യാത്രക്കാരെ അസഭ്യം പറയുകയും തമ്മിലടിക്കുകയും ചെയ്തിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനായ പാലോട് സ്വദേശിയായ സജീവ് എന്ന യുവാവിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
Also Read: ബസ് ഡ്രൈവര്‍ക്ക് മര്‍ദനം ; തലയോലപ്പറമ്പിൽ മിന്നൽ പണിമുടക്ക്
സജീവിന് തലയ്ക്ക് പരിക്കുണ്ട്. ഇയാള്‍ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി. ബസിൽ കയറി ഒരാളെ മർദിക്കുന്ന വിവരം നാട്ടുകാരാണ് കടയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലിസ് മദ്യലഹരിയിലായിരുന്നു മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.