ETV Bharat / state

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: മുൻ ജില്ല ഓഫിസറുടെ വീട്ടില്‍ റെയ്‌ഡ്, രേഖകള്‍ പിടിച്ചെടുത്തു

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് എത്തുകയാണ്.

മലിനീകരണ നിയന്ത്രണ ബോർഡ് കൈക്കൂലി വിജിലൻസ് അന്വേഷണം  കൈക്കൂലി കേസ് സീനിയര്‍ എഞ്ചിനീയര്‍ വീട് റെയ്‌ഡ്  മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ടാം പ്രതി പരിശോധന  pollution control board corruption in kerala  PCB senior engineer house vigilance raid
മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: മുൻ ജില്ല ഓഫിസറുടെ വീട്ടില്‍ റെയ്‌ഡ്, രേഖകള്‍ പിടിച്ചെടുത്തു
author img

By

Published : Dec 17, 2021, 3:48 PM IST

കൊല്ലം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടിൽ കൊല്ലം എഴുകോണില്‍ റെയ്‌ഡ്. ബോർഡിന്‍റെ കോട്ടയം മുൻ ജില്ല ഓഫിസറും സീനിയർ എൻവയോൺമെന്‍റല്‍ എൻജിനീയറുമായ ജെ ജോസ്മോന്‍റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കോട്ടയം ഓഫിസിലെ കൈക്കൂലി കേസിൽ രണ്ടാം പ്രതിയാണ് ജോസ്മോൻ.

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: മുൻ ജില്ല ഓഫിസറുടെ വീട്ടില്‍ റെയ്‌ഡ്

റെയ്‌ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തി. കൊല്ലത്ത് നിർമാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു റെയ്‌ഡ്. കഴിഞ്ഞ ദിവസം വൈകീട്ട് 3 മണിക്ക് ആരംഭിച്ച പരിശോധന രാത്രി 11 മണിക്കാണ് സമാപിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം ജില്ല ഓഫിസർ എ.എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ്‌മോന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തിയത്.

ബോർഡിന്‍റെ തിരുവനന്തപുരം ജില്ല ഓഫിസിലെ ഉദ്യോഗസ്ഥനാണ് ജോസ്‌മോൻ. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് മുമ്പ് ജില്ല ഓഫിസറായിരുന്ന ജോസ്മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

Also read: നാട് വിടാതെ കടുവ; പരാതിയുമായെത്തിയ നാട്ടുകാരെ 'കൈ വച്ച്' വനം വകുപ്പ് ഉദ്യോഗസ്ഥര്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.