കൊല്ലം: ലോക്ക് ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാര്‍ഷിക വിഭവങ്ങള്‍ നല്‍കി കൊല്ലം റൂറല്‍ പൊലീസ്. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൊല്ലം റൂറലിലെ പൊലീസ് സംഘടനകള്‍ സംയുക്തമായി സമാഹരിച്ച കാര്‍ഷിക വിഭവങ്ങളാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് കൈമാറിയത്. തക്കാളി, ചീര, ചേന, ഉള്ളി, പപ്പായ തുടങ്ങിയ നിരവധി കാർഷികവിളകളാണ് സമാഹരിച്ചു നൽകിയത്. ദിവസേന 150 ഭക്ഷണപ്പൊതികളാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മുന്‍സിപ്പല്‍ കിച്ചണില്‍ നിന്നും സൗജന്യമായി നല്‍കി വരുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന കൊട്ടാരക്കര നഗരസഭയുടെ പൊതു അടുക്കളയിലേക്ക് ആവശ്യമെങ്കിൽ ഇനിയും കാർഷിക വിളകൾ എത്തിച്ചുനൽകുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച കാർഷിക ഉൽപ്പന്നങ്ങൾ കമ്മ്യൂണിറ്റി കിച്ചന് കൈമാറി
സ്പെഷ്യൽ ബ്രാഞ്ച് യുണിറ്റ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച കാർഷിക ഉൽപ്പന്നങ്ങൾ കമ്മ്യൂണിറ്റി കിച്ചന് കൈമാറി. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൊട്ടാരക്കര മുനിസിപ്പൽ കിച്ചണിലേക്കാണ് കാർഷിക ഉല്‍പ്പന്നങ്ങൾ കൈമാറിയത്.