കൊല്ലം: കൊല്ലം: കോണ്‍ഗ്രസ് ഭരിക്കുന്ന പേരയം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്‍റിന്‍റെ മദ്യപാനം ചോദ്യം ചെയ്‌ത് വൈസ് പ്രസിഡന്‍റ്. കേരളത്തില്‍ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വാർത്തയാണ് പേരയത്ത് നിന്ന് വരുന്നത്.
പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ അനീഷ് പടപ്പക്കരയുടെ മദ്യപാനം, വൈസ് പ്രസിഡന്‍റ് സോഫിയ ഐസക് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പ്രസിഡന്‍റ് ഓഫീസില്‍ മദ്യപിക്കുന്നത് പിടികൂടിയതിനെ തുടർന്ന് തന്നെ കയ്യേറ്റം ചെയ്തതായി സോഫിയ ഐസക് പറയുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും സോഫിയ പറഞ്ഞു.
Also Read: ആതിരച്ചന്തമൊരുക്കി തിരുവാതിര കളി; ഏഴ് വര്‍ഷമായി മുടങ്ങാതെ മണലില്‍ സിസ്റ്റേഴ്‌സ്
രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
പഞ്ചായത്തിലെ പ്രസിഡന്‍റിനെതിരെ സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെ ഗുരുതര ആരോപണം ഉയർന്നതോടെ പ്രതിഷേധം കുടുപ്പിക്കുകയാണ് പ്രതിപക്ഷം. പ്രസിഡന്‍റ് രാജിവെക്കണം എന്ന ആവശ്യവുമായി എല്‍.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. എന്നാല്‍ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.