ETV Bharat / state

ബൈക്കിടിച്ച് റോഡില്‍ കിടന്നത് അരമണിക്കൂർ, വൃദ്ധൻ മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ - ചോരവാർന്ന് മരിച്ചു

അഞ്ചലിൽ ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന് റോഡരികിൽ കിടന്ന വയോധികൻ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ മരിച്ചു. ബൈക്കോടിച്ചിരുന്നയാൾ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

Pedestrian dies in road  accident in Kollam  Pedestrian dies  Old man who hitted by a bike  Kollam Anchal  ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ  റോഡരികില്‍ ചോരവാർന്ന് മരിച്ചു  പരിക്കേറ്റ വയോധികൻ ചോരവാർന്ന് മരിച്ചു  ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല  കൊല്ലം  ചോരവാർന്ന് മരിച്ചു  വയോധികൻ
ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ റോഡരികില്‍ ചോരവാർന്ന് മരിച്ചു
author img

By

Published : Feb 16, 2023, 8:12 PM IST

കൊല്ലം: അഞ്ചലിൽ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ ചോര വാർന്ന് മരിച്ചു. അപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളമാണ് വയോധികൻ റോഡരികിൽ കിടന്നത്. വഴിയാത്രക്കാര്‍ ആരും തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല. ഇതിനിടെ, ബൈക്കോടിച്ചിരുന്നയാൾ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

ഒടുവിൽ അരമണിക്കൂറിന് ശേഷം പ്രദേശവാസിയായ ഷാനവാസ് എന്നയാൾ വയോധികനെ ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ തടിക്കാട് ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 വയസുള്ളയാളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ശബദം കേട്ട് സമീപവാസികളായ സ്‌ത്രീകളാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന് റോഡരികിൽ കിടക്കുകയായിരുന്ന വയോധികനെ ഇവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ല. വഴിയാത്രക്കാരായ പലരും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്നും പലരും മൊബൈൽഫോണിൽ ദൃശ്യങ്ങളെടുക്കാനാണ് ശ്രമിച്ചതെന്നും സമീപവാസിയായ സ്‌ത്രീ പ്രതികരിച്ചു. മാത്രമല്ല രണ്ടുതവണ വിളിച്ച് പറഞ്ഞെങ്കിലും പൊലീസും സ്ഥലത്തെത്തിയില്ലെന്ന് ഇവർ പറഞ്ഞു.

ഒടുവിൽ അരമണിക്കൂറിന് ശേഷമാണ് പ്രദേശവാസിയായ ഷാനവാസ് അതുവഴി ജീപ്പിലെത്തിയത്. തുടർന്ന് ഇദ്ദേഹം തന്നെ വയോധികനെയെടുത്ത് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കേറ്റ വയോധികനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം.

മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, വയോധികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.