മഹാകുംഭ നഗര്‍: ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയിൽ സവിശേഷ ദിനമായ ഇന്ന് അമൃത സ്‌നാനം ആരംഭിച്ചു. മകര സംക്രാന്തി ദിനത്തിലെ അമൃത സ്‌നാനത്തിന് അഖാരകളാണ് തുടക്കം കുറിച്ചത്. ശ്രീ പഞ്ചായത്തി അഖാര മഹാനിർവാണിയും ശ്രീ ശംഭു പഞ്ചായത്തി അടൽ അഖാരയുമാണ് മകരസംക്രാന്തി ദിനത്തിൽ ആദ്യമായി അമൃത സ്‌നാൻ നടത്തിയത്.
45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്‌നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ. ആത്മീയ നേതാവ് സ്വാമി കൈലാസാനന്ദ ഗിരിയാണ് അമൃത് സ്‌നാനത്തിനായി നിരഞ്ജനി അഖാരയുടെ ഘോഷയാത്രകൾക്ക് നേതൃത്വം നൽകിയത്.
#WATCH | #MahaKumbhMela2025 | Prayagraj, Uttar Pradesh | Acharya Mahamandaleshwar Swami Avdheshanand of Juna Akhara proceeds for Amrit Snan on the occassion of Makar Sankranti. pic.twitter.com/cNoYlDB4Yx
— ANI (@ANI) January 14, 2025
ആദ്യത്തെ അമൃത സ്‌നാൻ പല തരത്തിൽ സവിശേഷമാണ്. 'പൗഷ് പൂര്‍ണിമ'യോടനുബന്ധിച്ച് സംഗമം പ്രദേശത്ത് തിങ്കളാഴ്‌ച നടന്ന ആദ്യത്തെ പ്രധാന 'സ്‌നാന'ത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പതിമൂന്ന് അഖാരകൾ മഹാകുംഭത്തിൽ പങ്കെടുക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യോഗ, ധ്യാനം, ആത്മീയ അറിവ് തേടൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നിരഞ്ജനി അഖാര ഈ പുണ്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാന അഖാരകളിൽ ഒരു വിഭാഗമാണ്. ശൈത്യകാലത്ത് തണുത്തുറഞ്ഞ വെള്ളത്തെ അവഗണിച്ചാണ് ഭക്തർ കൂട്ടമായി അമൃത സ്‌നാൻ ചെയ്യുന്നത്. 'ഹർ ഹർ മഹാദേവ്', 'ജയ് ശ്രീ റാം', 'ജയ് ഗംഗാ മയ്യ' എന്നീ മന്ത്രങ്ങൾ മുഴക്കിയാണ് അമൃത സ്‌നാൻ നടക്കുന്നത്. കോടിക്കണക്കിന് പേര്‍ ഈ പുണ്യ പ്രവര്‍ത്തിക്കായി കുംഭമേളയില്‍ എത്തിയിട്ടുണ്ട്.
#WATCH | Prayagraj | Naga sadhus of Niranjani and Anand Akharas proceed for 'Amrit Snan' at #MahaKumbhMela2025 pic.twitter.com/oXZ5NJiNsl
— ANI (@ANI) January 14, 2025
മഹാ കുംഭവുമായി ബന്ധപ്പെട്ട വളരെ സവിശേഷമായ ഒരു മതാചരമാണ് അമൃത സ്‌നാൻ. ഈ വേളയിൽ മുങ്ങിക്കുളിക്കുന്നത് വഴി ഭക്തരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും കൂടുതല്‍ പുണ്യം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി ആത്മീയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
മഹാകുംഭ സമയത്ത് അമൃത് സ്‌നാനത്തിനായി ബ്രാഹ്മ മുഹൂർത്തത്തിൽ രാവിലെ 5:25 മുതൽ 6:18 വരെ കുളിക്കുന്നത് ശുഭകരമാണെന്നും, വിജയ് മുഹൂർത്തത്തിൽ ഉച്ചയ്ക്ക് 2:22 മുതൽ 3:05 വരെയാണ് കുളിക്കാനുള്ള മറ്റൊരു ശുഭ സമയമെന്നുമാണ് വിശ്വാസം. അതേസമയം, 12 വര്‍ഷത്തിന് ശേഷം നടക്കുന്ന കുംഭമേളയില്‍ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
Read Also: മഹാ കുംഭ മേള 2025: രാജകീയ സ്‌നാനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍