കൊല്ലം: ബിജെപി സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണെന്നും കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്നും സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യന്‍ രവീന്ദ്രന്‍. മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായര്‍ അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ മന്ത്രിയും നേതാവുമായിരുന്നു ഇ.ചന്ദ്രശേഖരൻ നായരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് സിപിഐ സംസ്ഥാന കൗണ്സിൽ അംഗം ആർ.രാമചന്ദ്രൻ എംഎൽഎ പങ്കെടുത്തു.