കൊല്ലം: പുനലൂർ അലിമുക്കിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. അലിമുക്ക് പ്ലാവറ സ്വദേശി വിക്രമൻ (65) ആണ് മരിച്ചത്. മദ്യ ലഹരിയിലാണ് തീ കൊളുത്തിയതെന്ന് വീട്ടുകാർ.
തിങ്കളാഴ്‌ച ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്‌ച മരിക്കുകയായിരുന്നു. മുമ്പും പലതവണ വിക്രമൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.