കൊല്ലം: ശാസ്‌താംകോട്ടയിൽ വയോധികൻ പുഴുവരിച്ച നിലയിൽ. നാളുകളായി ഒറ്റപ്പെട്ടു താമസിക്കുന്ന കരിന്തോട്ടുവ സ്വദേശി രാഘവനെയാണ് (60) പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാഘവന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് പ്രദേശവാസികള്‍ സംഭവമറിഞ്ഞത്. വിവരം അറിയിച്ചതോടെ വാർഡ് മെമ്പറും ആശാ പ്രവർത്തകരും വീട്ടിൽ എത്തി. മുഷിഞ്ഞ വസ്‌ത്രത്തിലും വലത് കാൽപാദം പുഴുവരിച്ച നിലയിലുമായിരുന്നു രാഘവൻ.
തുടർന്ന് പൊലീസും, ആശുപത്രി അധികൃതരും സ്ഥലത്തെത്തി രാഘവനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം രാഘവനെ വൃദ്ധ സദനത്തിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹം വളർത്തി വന്ന ആടിനെ മൃഗ സംരക്ഷണ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ALSO READ ഓൺലൈൻ ഷോപ്പിങിനും തോല്‍പ്പിക്കാനാവില്ല... കോയസന്‍റെ പീടികയിലെ കച്ചവടം എന്നും സൂപ്പർ ഹിറ്റാണ്