ETV Bharat / state

പ്രതീക്ഷകൾ പാതി വഴിയിലായി; അവർ മടങ്ങുന്നു - പ്രതീക്ഷകൾ പാതി വഴിയിലായി, അവർ മടങ്ങുന്നു

പട്ടിണി മാത്രമായ ജീവിതത്തിന് ഒരാശ്വാസം തേടിയാണ് രാജസ്ഥാനിലെ മണലാരണ്യത്തില്‍ നിന്ന് പെൺകുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്. എന്നാൽ മകളുടെ ജീവിതം ഭീഷണിയിലായതോടെ തിരികെ പോകാൻ ഒരുങ്ങുകയാണ് ഇവർ.

പ്രതീക്ഷകൾ പാതി വഴിയിലായി, അവർ മടങ്ങുന്നു
author img

By

Published : Mar 21, 2019, 1:26 PM IST

Updated : Mar 21, 2019, 1:49 PM IST

മകളുടെ ജീവൻ മാത്രം തിരികെ നൽകണമെന്ന് അപേക്ഷിച്ച് തിരിച്ചു പോകാൻ ഒരുങ്ങുകയാണ് ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ കുടുംബം. മകളെ തിരികെ ലഭിച്ചാലുടൻ ഈ നാട് വിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് ഇവരുടെ തീരുമാനം. വിഷു വിപണി ലക്ഷ്യമിട്ട് വിൽപ്പനക്കായി നിര്‍മിച്ച നാലായിരത്തോളം കളിമണ്‍ വിഗ്രഹങ്ങളും ഉപേക്ഷിച്ചാണ് കുടുംബം മടങ്ങാനൊരുങ്ങുന്നത്.

പട്ടിണി മാത്രമായ ജീവിതത്തിന് ഒരാശ്വാസം തേടിയാണ് രാജസ്ഥാനിലെ മണലാരണ്യത്തില്‍ നിന്ന് പെൺകുട്ടിയുടെ കുടുംബം കേരളത്തിൽ എത്തിയത്. പൂവും പൂജയും നൽകി ആരാധിക്കാനാഗ്രഹിക്കുന്ന ദൈവ രൂപങ്ങൾ ഇവരുടെ കൈകളിലൂടെ പൂർണതയിലെത്തി. എന്നാൽ ഇവരുടെ ജീവിതത്തിന് സുരക്ഷ ഒരുക്കാതെ ദൈവങ്ങൾ കൈയ്യൊഴിഞ്ഞു. വിഗ്രഹം വിറ്റുകിട്ടുന്ന ലാഭത്തിൽ ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും പാതി വഴിയിലായി.

പ്രതീക്ഷകൾ പാതി വഴിയിലായി, അവർ മടങ്ങുന്നു

കഴിഞ്ഞ മൂന്നു വര്‍ഷം വരെ കേരളം ഇവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, രണ്ട് മാസം മുമ്പ് ഗുണ്ടകളുടെ ആക്രമണം ഈ കുടുംബത്തിന്‍റെ താളം തെറ്റിച്ചു. അന്നും മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ഉണ്ടായി. കഴിഞ്ഞ ദിവസം പതിനഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയതോടെ ഈ കുടുംബം തകരുകയായിരുന്നു.

മകളെ തിരിച്ചു കിട്ടിയാല്‍ ഈ നാട് വിട്ട് എവിടേക്കെങ്കിലും പൊയ്‌ക്കോളമെന്നാണ് കുടുംബം നിറകണ്ണുകളോടെ പറയുന്നത്. പെണ്ണിന് സുരക്ഷ ഒരുക്കാൻ സാധിക്കാത്ത നാട് ഇനി ഇവർക്ക് പേടിപ്പെടുത്തുന്ന ദുസ്വപ്നമായി അവശേഷിക്കും.

Intro:Body:

രാജസ്ഥാനിലേക്ക് തിരിച്ചു പോകാനൊരുങ്ങി

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ കുടുംബം . മകളെ തിരികെ ലഭിച്ചാലുടൻ ഈ നാട് വിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുവാനാണ് കുടുംബത്തിന്റെ തീരുമാനം.  വിഷു വിപണി ലക്ഷ്യമിട്ട് നിര്‍മിച്ച നാലായിരത്തോളം കളിമണ്‍ വിഗ്രഹങ്ങളും ഉപേക്ഷിച്ചാണ്  കുടുംബം മടങ്ങാനൊരുങ്ങുന്നത്.

വയറു നിറച്ചാഹാരവും. ദാരിദ്യമില്ലാത്ത ജീവിതവുമൊക്കെ ആഗ്രഹിച്ചാണ്

രാജസ്ഥാനിലെ മണലാരണ്യത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഇവര്‍ ജീവിതം പറിച്ചുനട്ടത്. പൂവും പൂജയും നൽകി ആരാധിക്കാനാഗ്രഹിക്കുന്ന ദൈവങ്ങൾ പല രൂപങ്ങളിൽഇവരുടെ കൈകളിലൂടെ ജനിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷം വരെ കേരളം ഇവര്‍ക്ക് സ്വര്‍ഗമായിരുന്നു. എന്നാല്‍, രണ്ട് മാസം മുമ്പ് ഗുണ്ടകളുടെ ആക്രമണം ഈ കുടുംബത്തിന്റെ താളം തെറ്റിച്ചു. അന്നും മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ഉണ്ടായി. കഴിഞ്ഞ ദിവസം പതിനഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയതോടെ ഈ കുടുംബം തകരുകയായിരുന്നു.. 

വിഷു വിപണി ലക്ഷ്യമിട്ട് നാലായിരത്തോളം വിഗ്രഹങ്ങളാണ്  പ്‌ളാസ്റ്ററോ പാരിസില്‍ ഇവർ നിര്‍മിച്ചത്. വിഗ്രഹംവിറ്റുകിട്ടുന്ന ലാഭത്തിൽ ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലായിലുമായിരുന്നു ഇവര്‍. അതിനിടെയാണ്  മകളെ തട്ടിക്കൊണ്ടു പോയത്. തന്റെ മകളെ തിരിച്ചു കിട്ടിയാല്‍ ഈ നാട് വിട്ട് എവിടേക്കെങ്കിലും പൊയ്‌ക്കോളമെന്നാണ് കുടുംബം നിറകണ്ണുകളോടെ പറയുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചെകുത്താന്മാരുടെ ആക്രമണത്തില്‍ നിന്ന് ജീവിതം രക്ഷിക്കാന്‍ വേണ്ടി.

ഇ ടിവി ഭാരത്, കൊല്ലം

Conclusion:
Last Updated : Mar 21, 2019, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.