കൊല്ലം: റേഷൻ കടകളില്‍ ആവശ്യത്തിന് അരി ലഭ്യമല്ലെന്ന് പരാതി ഉയരുന്നു. ചവറ നിയോജക മണ്ഡലത്തിലെ തേവലക്കരയിലെ വിവിധ റേഷൻ കടകളിലാണ് വെള്ള അരി ലഭ്യമല്ലാത്തത്. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ കടകളില്‍ എത്തിയിട്ടില്ലെന്ന് പരാതിക്കാരനായ ജോയ് മോന്‍ അരിനെല്ലൂർ പറഞ്ഞു. തുടർന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ നേരിട്ട് ഇടപെട്ടു. തേവലക്കര പഞ്ചായത്ത് പരിധിയിലെ എല്ലാ റേഷൻ കടകളിലും എത്രയും വേഗം സ്റ്റോക്ക് എത്തിക്കുമെന്ന് റേഷനിങ് ഇൻസ്‌പെക്ടര്‍ ജലീല്‍ പറഞ്ഞു.