കൊല്ലം : അജ്ഞാതജീവി വളർത്ത് ആടുകളെ കടിച്ച് കൊന്ന് തിന്നു. പുലി എന്നാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ അഞ്ചൽ വനപാലകർ അന്വേഷണം ആരംഭിച്ചു. കൊല്ലം കോട്ടുക്കൽ നെടുപുറത്ത് വീട്ടുമുറ്റത്ത് ഷെഡ്ഡിൽ കെട്ടിയിടുന്ന രണ്ട് ആടുകളെയാണ് അജ്ഞാതജീവി ആക്രമിച്ചത്.
കോട്ടുക്കൽ നെടുമ്പുറം സ്വദേശി പ്രഭാകരൻ പിള്ളയുടെ ആടിനെയാണ് അജ്ഞാതജീവി തിന്നത്. പുലർച്ചെ മൂന്ന് മണിയോടെ ആടിന്‍റെ കരച്ചിൽ കേട്ട് ഉണർന്നപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഒരു ആടിനെ പൂർണമായും മറ്റൊരു ആടിനെ ഭാഗികമായും അജ്ഞാതജീവി തിന്നു. കോട്ടുക്കൽ ജില്ലാകൃഷി ഫാമിന് സമീപത്താണ് സംഭവം.
Also Read: കുപ്രസിദ്ധ ഗുണ്ട ലാറ ഷിജു അറസ്റ്റില്‍
അടുത്തിടെ കാട്ടുപന്നി അക്രമിച്ച് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിനി സ്നേഹയുടെ അയൽവാസിയായ പ്രഭാകരൻ പിള്ളയുടെ വീട്ട് മുറ്റത്തെ ഷെഡിലായിരുന്നു ആട്. വെറ്ററിനറി സർജനും വനപാലകരും സ്ഥലത്തെത്തി കൂടുതൽ അന്വേ ഷണം നടത്തുമെന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്.സജു അറിയിച്ചു.