കൊല്ലം: വെളിയത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെല്ലിക്കുന്നം വിലങ്ങറ സ്വദേശികളായ ജിജോ രാജൻ, എബിൻ എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം സെന്തിൽ എന്ന യുവാവിനെ പ്രതികള്‍ ബാറില്‍ വെച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചും മർദിച്ചും പരിക്കേൽപ്പിച്ചിരുന്നു. സെന്തിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വാഹന അപകടവുമായി ബന്ധപ്പെട്ട് പണം നൽകാത്തതിന്‍റെ പേരിൽ നേരത്തേ സെന്തിലുമായി പ്രതികൾ തർക്കമുണ്ടാക്കിയിരുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.