ETV Bharat / state

കൊല്ലത്ത് അമ്മയും മകനും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

തേവലക്കരയിൽ വീടിന്‍റെ മേല്‍ക്കൂരയിലൂടെ പുക ഉയര്‍ന്നതോടെ പൊലീസിനെയും ഫയർഫോഴ്‌സിനെയും സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയും മകനും മരിച്ച വിവരം അറിയുന്നത്.

mother and her son were burnt to death  Kollam mother and her son mother and her son  mother and son death inside house  lilly and sony death  latest news in kollam  latest news today  അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ്  വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം  പൊലീസിനെയും ഫയർഫോഴ്‌സിനെയും  ലില്ലി  സെക്രട്ടേറിയറ്റ് ജീവനക്കാരനായ സോണി  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
author img

By

Published : Mar 10, 2023, 7:31 PM IST

കൊല്ലം: തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി, മകൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ സോണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലില്ലിയുടെ വീടിനു സമീപം പുകയുടെ ഗന്ധം ഉയര്‍ന്നത് സമീപവാസികൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ, പ്ലാസ്‌റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന്‍റെ ഗന്ധമാണെന്നാണ് കരുതിയത്. പിന്നിട് വീടിന്‍റെ മേല്‍ക്കൂരയിലൂടെ പുക ഉയര്‍ന്നതോടെ പൊലീസിനെയും ഫയർഫോഴ്‌സിനെയും സമീപവാസികള്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് സംഘം അകത്ത് കയറിയത്. വീടിന്‍റെ ഗെയിറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു.

ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പെട്രോള്‍ ഒഴിച്ചുവച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. സോണി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ചവറ, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.