കൊല്ലം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിനെതിരെ മന്ത്രി എം.എം.മണി. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന് എം.എം.മണി ആരോപിച്ചു. കസ്റ്റഡി മരണത്തിന് പിന്നിലെ ഉത്തരവാദി പൊലീസ് മാത്രമല്ലെന്നും എം.എം.മണി കൊട്ടാരക്കരയില്‍ പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എം.എം.മണി ആവശ്യപ്പെട്ടു. പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട അവസ്ഥയാണെന്നും എല്ലാം സർക്കാരിന്‍റെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.