കൊല്ലം: മാണി സി കാപ്പനെ സഹർഷം സ്വാഗതം ചെയ്യുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. അദ്ദേഹത്തിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂട്ടായ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു . ഇടതുമുന്നണി നടത്തുവാൻ പോകുന്ന യാത്രയ്ക്കു വികസന മുന്നേറ്റ യാത്ര എന്നല്ല അഴിമതി മുന്നേറ്റ യാത്ര എന്നാണ് പേര് ഇടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഈ മാസം 23 ന് ഉദ്ഘാടനം ചെയ്യും. ശംഖുമുഖത്ത് ബഹുജന റാലിയോടെയാണ് സമാപന സമ്മേളനം നടക്കുകയെന്നും രാഹുൽ ഗാന്ധി എത്തുന്നതോടെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കമാകുമെന്നും എംഎം ഹസ്സൻ പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് ജില്ലാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.