കൊല്ലം: പത്താം ക്ലാസുകാരനായ റിനോ രാജുവിൻ്റെ തിരോധാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. റിനോ രാജുവിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുളവന പള്ളിയറ പുത്തൻവീട്ടിൽ രാജു ജോണിനൻ്റെ മകൻ റിനോ രാജു (15) അടൂർ മണക്കാല മാർത്തോമാ സഭയുടെ ഗുരുകുലത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു. കഴിഞ്ഞ 31ന് ആണ് കുട്ടിയെ കാണാതായത്. ഗുരുകുലത്തിൽ നിന്നും ട്യൂഷന് പോയ റിനോ തിരികെയെത്താത്തതിനെ തുടർന്ന് ഗുരുകുലം നടത്തുപ്പുകാരനായ പുരോഹിതൻ കുട്ടിയുടെ രക്ഷകർത്താക്കളെ വിവരമറിയിച്ചു.
രക്ഷകർത്താക്കളും ഗുരുകുലം അധികൃതരും അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അന്വേഷണത്തിനാവശ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിന് എം.പി വാഗ്‌ദാനം ചെയ്‌തു.