ETV Bharat / state

അടിസ്ഥാന സൗകര്യമേഖലയില്‍ സമാനതകളില്ലാത്ത വികസനമുണ്ടായെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ - കൊല്ലം വാര്‍ത്തകള്‍

പള്ളിമൺ ജിഎച്ച്‌എസ്‌എസ്‌ പുലിയില സംഘം ജങ്ഷൻ- കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സർവീസ് സഹകരണ ബാങ്ക് ജങ്ഷൻ റോഡ് ഉദ്‌ഘാടനം ചെയ്‌തു

minister j mezhsikkuttiyama  kollam news  kollam new road news  കൊല്ലം വാര്‍ത്തകള്‍  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
അടിസ്ഥാന സൗകര്യമേഖലയില്‍ സമാനതകളില്ലാത്ത വികസനമുണ്ടായെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
author img

By

Published : Feb 16, 2021, 10:26 PM IST

കൊല്ലം: റോഡ് നിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ സമാനതകളില്ലാത്ത വികസനമാണ് സർക്കാരിന്‍റെ മേൽനോട്ടത്തിൽ നടക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കൊല്ലം കിഴങ്ങുവിളയിൽ നടന്ന പള്ളിമൺ ജിഎച്ച്‌എസ്‌എസ്‌ പുലിയില സംഘം ജങ്ഷൻ- കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സർവീസ് സഹകരണ ബാങ്ക് ജങ്ഷൻ റോഡിന്‍റെ നിർമാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യമേഖലയില്‍ സമാനതകളില്ലാത്ത വികസനമുണ്ടായെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അഞ്ച് കോടി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് പൂര്‍ത്തിയായത്. റോഡ് നിർമ്മാണ മേഖലയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി റോഡുകളുടെ നിർമ്മാണവും പൂർത്തീകരണവും നടന്നുവരുന്നു. കേരളം സമസ്ത മേഖലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുക്കുന്നത്. ഇതിന്‍റെ വിജയത്തിൽ അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനം ഏറെ നിർണായകമാണ്. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.