കൊല്ലം: ബിജെപി കുണ്ടറ മണ്ഡലത്തിൽ ഹോൾസെയിലായി യുഡിഎഫിന് വോട്ട് മറിച്ചതാണ് തന്‍റെ പരാജയത്തിന് കാരണമെന്ന് എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായിരുന്ന ജെ മേഴ്സിക്കുട്ടിയമ്മ. ബിജെപി ഇത്രയേറെ വോട്ട് മറിച്ച മണ്ഡലം സംസ്ഥാനത്ത് വേറെ ഉണ്ടാകില്ല. തീരദേശ മേഖലകളിലെ എൽഡിഎഫ് വിജയം തനിക്കെതിരായി കൊണ്ടുവന്ന ആക്ഷേപത്തിന് മത്സ്യതൊഴിലാളികൾ നൽകിയ മറുപടിയാണ്.
സ്ഥാപിത താൽപര്യക്കാരുടെ ഏകോപനം വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായി. പരാജയത്തിൽ വിഷമമില്ലെന്നും എൽഡിഎഫിന്‍റെ തുടർ ഭരണത്തിൽ അഭിമാനമുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.