കൊല്ലം: അടിപിടി കേസില്‍ അറസ്റ്റിലായ യുവാക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി കുടുംബത്തിന്‍റെ ആരോപണം. പുനലൂര്‍ പൊലീസിനെതിരെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.
പിറവന്തൂര്‍ സ്വദേശികളായ ജിഷ്‌ണു, വിഷ്‌ണു, കണ്ണന്‍, ജയന്‍, സുധീഷ് എന്നിവരെ ഒരാഴ്‌ച മുമ്പ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്‌ത സഹോദരന്മാരെ ചുറ്റിക കൊണ്ടടിച്ചു എന്നാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കേസ്.
പ്രദേശത്തെ ബ്ലേഡ് മാഫിയയുടെ പക്കല്‍ നിന്ന് ജിഷ്‌ണു ഇരുപതിനായിരം രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. സംഭവത്തില്‍ പിടിച്ചുമാറ്റാന്‍ ചെന്ന സുഹ്യത്ത് സുധീഷും ബന്ധു ജയനും ഉള്‍പ്പെടെയുള്ളവരെ മനഃപൂര്‍വം കേസില്‍ പ്രതികളാക്കുകയായിരുന്നുവെന്നാണ് ആരോപണം.
മാധ്യമങ്ങളില്‍ കഞ്ചാവ് മാഫിയ എന്ന തരത്തില്‍ വാര്‍ത്ത വന്നതോടെ വാടകവീട്ടില്‍ നിന്നും ഉടന്‍ ഒഴിയണമെന്ന് വീട്ടുടമ സുധീഷിന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഇന്ന് വരെ ലഹരി ഉപയോഗിക്കാത്തവര്‍ എങ്ങനെ കഞ്ചാവ് മാഫിയ ആയെന്നാണ് കുടുംബത്തിന്‍റെ ചോദ്യം. ബ്ലേഡ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് പുനലൂര്‍ പോലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
Also read: നിരോധിച്ച നോട്ട് മാറ്റി നൽകിയില്ല; യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച 12 പേർ അറസ്‌റ്റിൽ