ETV Bharat / state

രോഗികള്‍ക്ക് മാസ്‌ക് നിർമ്മിച്ച് അംഗൻവാടി അധ്യാപകര്‍ - രോഗികള്‍

തലവൂർ ഗ്രാമ പഞ്ചായത്തിലെ 108-ാം നമ്പർ അംഗൻവാടി അധ്യാപിക പി. ഉഷയും 134-ാംനമ്പർ അംഗൻവാടി അധ്യാപിക ചന്ദ്രികാ വേണുവുമാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്

കൊവിഡ്  അംഗൻവാടി അധ്യാപികമാർ  പ്രവര്‍ത്തനം  പ്രാഥമികാരോഗ്യകേന്ദ്രം  അധ്യാപിക  രോഗികള്‍  ആരോഗ്യ പ്രവര്‍ത്തകര്‍
കൊവിഡ് കാലത്ത് മാസ്‌ക് നിർമ്മിച്ച് അംഗൻവാടി അധ്യാപികമാർ
author img

By

Published : Apr 8, 2020, 7:56 PM IST

കൊല്ലം: കൊവിഡ് കാലത്ത് മാസ്‌ക് നിർമ്മിച്ചു നൽകി അംഗൻവാടി അധ്യാപികമാർ. തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്ന രോഗികള്‍ക്കായി മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് ഇവർ. തലവൂർ ഗ്രാമ പഞ്ചായത്തിലെ 108-ാം നമ്പർ അംഗൻവാടി അധ്യാപിക പി. ഉഷയും 134-ാം നമ്പര്‍ അംഗൻവാടി അധ്യാപിക ചന്ദ്രികാ വേണുവുമാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്.

രോഗികള്‍ക്ക് മാസ്‌ക് നിർമ്മിച്ച് അംഗൻവാടി അധ്യാപികമാർ

ഗ്രാമപ്രദേശങ്ങളില്‍ മാസ്‌കുകളുടെ ലഭ്യതക്കുറവ് തിരിച്ചറിഞ്ഞാണ് ഇവര്‍ മാസ്‌ക് നിർമാണത്തിന് മുന്നിട്ടിറങ്ങിയത്. സൂപ്പർവൈസർ രോഹിണിയുടെ സഹായത്തോടെ നിര്‍മ്മിച്ച മാസ്‌കുകള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് എസ്. രാകേഷിനും മെഡിക്കൽ ഓഫീസർ ഡോ അജയകുമാറിനും കൈമാറി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ കൈമാറും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.