ETV Bharat / state

രക്തസാക്ഷി ദിനത്തില്‍ ശുചീകരണ സന്ദേശവുമായി എന്‍.സി.സി കേഡറ്റുകള്‍

author img

By

Published : Jan 30, 2021, 3:42 PM IST

Updated : Jan 30, 2021, 3:49 PM IST

എന്‍.സി.സി സെവൻ കേരള ബറ്റാലിയന്‍റെ നേത്യത്വത്തില്‍ കേഡറ്റുകൾ നഗരത്തിലെ പ്രമുഖരുടെ പ്രതിമകൾ വൃത്തിയാക്കി.

martyrs day  mahathma gandhi martyrs day  രക്തസാക്ഷി ദിനത്തില്‍ ശുചീകരണസന്ദേശവുമായി എന്‍സിസി കേഡറ്റുകള്‍  കൊല്ലം  എന്‍സിസി  kollam local news  local news latest news  kollam district news  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
രക്തസാക്ഷി ദിനത്തില്‍ ശുചീകരണ സന്ദേശവുമായി എന്‍ സി സി കേഡറ്റുകള്‍

കൊല്ലം: രക്തസാക്ഷി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായിഎന്‍.സി.സി കേഡറ്റുകൾ. മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷി വാര്‍ഷിക ദിനത്തിന്‍റെ ഭാഗമായി എന്‍.സി.സി കേഡറ്റുകൾ നഗരത്തിലെ പ്രമുഖരുടെ പ്രതിമകൾ വൃത്തിയാക്കി. എന്‍.സി.സി സെവൻ കേരള ബെറ്റാലിയന്‍റെ നേത്യത്വത്തിലാണ് നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയും, സർദാർ വല്ലഭായി പട്ടേലിന്‍റെ പ്രതിമയും വൃത്തിയാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സ്റ്റേഷൻ പരിസരവും കേഡറ്റുകൾ വൃത്തിയാക്കി. കൊല്ലം ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയും ചിന്നക്കടയിലെ ആർ ശങ്കർ പ്രതിമയും വൃത്തിയാക്കി. ഹവിൽദാർ കൂന്തൻ സിംഗ്, റോഡ്‌വിൻ, ക്യാപ്റ്റൻ വൽസല ചന്ദ്രൻ തുടങ്ങിയവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

Last Updated : Jan 30, 2021, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.