കൊല്ലം: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ സ്വദേശി അബു (36) ആണ് കടക്കൽ പൊലീസിന്‍റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്‍റെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പൊലീസ് അറിയിച്ചു. അബു തിരുവനന്തപുരം ജില്ലയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പുനലൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നിർദ്ദേശാനുസരണമായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.