ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ - യുവാവ് പൊലീസ് പിടിയിൽ

സ്‌കൂളിന് സമീപം ബൈക്ക് യാത്രികരെ പരിശോധിക്കുന്നതിനിടയിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ അതുൽ പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

Man arrested for assaulting and injuring police officers  യുവാവ് പൊലീസ് പിടിയിൽ  വാഹന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച
വാഹന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ
author img

By

Published : Mar 3, 2020, 9:11 AM IST

കൊല്ലം: വാഹന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ആനക്കോട്ടൂർ സ്വദേശി അതുലാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. ഈശ്വരവിലാസം സ്‌കൂളിന് സമീപം ലഹരി ഉത്പന്നങ്ങളുടെ കച്ചവടവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്‌കൂളിന് സമീപം ബൈക്ക് യാത്രികരെ പരിശോധിക്കുന്നതിനിടയിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ അതുൽ പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐ ഗംഗാദത്തൻ, സിപിഒ സലീൽ എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ലഹരി ഉത്പന്നങ്ങൾ സ്‌കൂളുകൾ കേന്ദ്രീകരിച്ചു വിൽപന നടത്തുന്നതിൽ പങ്കുള്ള ആളാണ്‌ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.