കൊല്ലം: ന്യൂ യോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊട്ടാരക്കര കരിക്കം അടൂമുക്ക് സ്വദേശി ഉമ്മൻ കിരിയാനാണ് മരിച്ചത്. ഉമ്മന് മൂന്ന് ദിവസം തുടർച്ചയായി തലവേദന അനുഭവപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.
പതിനേഴു വർഷമായി ന്യൂയോർക്കിൽ മക്കളും കുടുംബവുമായി ഉമ്മൻ താമസമായിരുന്നു. ന്യൂ യോർക്കിലാണ് സംസ്‌കാരം നടത്തുന്നതെന്നു കൊട്ടാരക്കരയിലുള്ള അദ്ദേഹത്തിൻ്റെ സഹോദരൻ അറിയിച്ചു. കുടുംബത്തിലെ മറ്റുള്ളവർ ന്യൂയോർക്കിൽ നിരീക്ഷണത്തിലാണ്.