കൊല്ലം:എൽഡിഎഫിന് തുടർ ഭരണമുണ്ടായാൽ ക്ഷേമ പെൻഷൻ 2000 രൂപയാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. കുണ്ടറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്ന അദ്ദേഹം. ഇന്നോ നാളെയോ പുറത്തിറക്കുന്ന എൽ ഡി എഫ് പ്രകടനപത്രികയിൽ പെൻഷൻ ഘട്ടം ഘട്ടമായി 2000 രൂപ ആക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇടതുപക്ഷ സർക്കാരുകളാണ് പെൻഷനുകൾ വർധിപ്പിച്ചത്. യുഡിഎഫിന്‍റെ കാലത്തെ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർത്തതും പിണറായി സർക്കാരാണെന്നും അദ്ദേഹം എംഎ ബേബി പറഞ്ഞു. കൺവെൻഷനിൽ സി.പി.ഐ ജില്ലാ എക്സിക്ക്യൂട്ടീവ് അംഗം ജി.ബാബു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്ക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനൻ, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.എസ്.പ്രസന്നകുമാർ, ബി. തുളസീധരകുറുപ്പ്, തുടങ്ങിയവർ സംസാരിച്ചു.