ETV Bharat / state

ലോട്ടറി തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍ - ലോട്ടറി

അഞ്ചൽ പനച്ചവിള ജംഗ്ഷനില്‍ ലോട്ടറി വില്പന നടത്തുന്ന സന്ധ്യയുടെ പരാതിയിലാണ് നടപടി.

Lottery fraud  Lottery  fraud  ലോട്ടറി  തട്ടിപ്പ്
ലോട്ടറി തട്ടിപ്പ്; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Apr 5, 2021, 7:54 PM IST

കൊല്ലം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ നമ്പർ പ്രിന്‍റ് ചെയ്ത് പണം കൈപ്പറ്റുന്ന സംഘത്തിലെ രണ്ടുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ മുളവന സജീവ് ഭവനിൽ സജീഷ് (38 ), സെന്‍റ് ജൂഡ് വില്ലയിൽ സിജോയി (39) എന്നിവരാണ് പിടിയിലായത്. അഞ്ചൽ പനച്ചവിള ജംഗ്ഷനില്‍ ലോട്ടറി വില്പന നടത്തുന്ന സന്ധ്യയുടെ പരാതിയിലാണ് നടപടി. വ്യാജ ടിക്കറ്റ് നൽകി 5000 രൂപ പ്രതികള്‍ കൈപ്പറ്റിയതായാണ് പരാതിയില്‍ പറയുന്നത്.

ലോട്ടറി ഏജൻസിയെ സമീപിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പരാതിയിലുണ്ട്. പനച്ചവിളയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അഞ്ചലിലും പരിസരത്തും സമാന സംഭവങ്ങൾ ഇതിനുമുമ്പും നടന്നിട്ടുണ്ട്.

എന്നാല്‍ പ്രതികളെ കുറിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. സി.ഐ സൈജു നാഥ്, എസ്.ഐമാരായ ദീപു, എസ്.ഐനിസാറുദീൻ സിവിൽ പൊലീസ് ഓഫീസർ സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.