കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ കൊല്ലം ജില്ലയിൽ പൊലീസ് കർശന നടപടി സ്വീകരിച്ചു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ചവർക്കെതിരെ പൊലീസ് 22 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. വിവിധ കേസുകളിലായി 22 പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 19 വാഹനങ്ങളാണ് പൊലീസ് ജില്ലയിൽ നിന്ന് പിടിച്ചെടുത്തത്.
മാസ്‌ക് ഉപയോഗിക്കാത്തതിന് 166 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.