കൊല്ലം: ലോക്ക് ഡൗണിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ കൊല്ലത്ത് കെ.എസ്.ആർ.ടി.സി സർവീസ് വീണ്ടും ആരംഭിച്ചു. നാല് ദീർഘദൂര ബസുകളാണ് ഓടുന്നത്. എറണാകുളത്തേക്കും ചെങ്ങന്നൂരിലേക്കുമാണ് കെ.എസ്.ആർ.ടിസിയുടെ സൂപ്പർഫാസ്‌റ്റുകള്‍ സർവീസ് നടത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസുകള്‍ ഓടുന്നില്ല.
വിവിധ സർവീസുകൾ
കൊവിഡ് വ്യാപനത്തെ തുടർന്ന് ആകെ പന്ത്രണ്ട് ബസുകളാണ് കൊല്ലത്ത് നിന്നും ഓടുന്നത്. അതേ സമയം യാത്രക്കാരുടെ ലഭ്യത അനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടുമെന്ന് ജില്ല ട്രാൻസ്‌പോർട്ട് ഓഫിസർ മനീഷ് പറഞ്ഞു. ഓൺലൈൻ വഴി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ഉച്ച വരെ ബസ് ഓടില്ല. ഇപ്പോഴുള്ള ഓർഡിനറി, ബോണ്ട്, തുടങ്ങിവ തുടരുമെന്നും ഡി.റ്റി.ഒ അറിയിച്ചു. തിരുവനന്തപുരം - കൊല്ലം ബസില്‍ യാത്രക്കാരേറെയുണ്ട്. കൊട്ടാരക്കര, ആറ്റിങ്ങൽ, പുനലൂർ, കരുനാഗപ്പള്ളി, ചവറ ചാത്തന്നൂർ, കുളത്തുപ്പുഴ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണിവര്‍.
യാത്ര കൊവിഡ് മാനദണ്ഡം പാലിച്ച്
കൊവിഡ് മാനദണ്ഡം പാലിച്ചാണ് ബസുകള്‍ ഓടുന്നത്. ആവശ്യമുള്ള യാത്ര രേഖകൾ ഉൾപ്പെടെ കൈയില്‍ കരുതണം. ജില്ലയിലെ എല്ലാ ഡിപ്പോകളിലുമായി ആകെ 37 സർവീസുകൾ ആണുള്ളത്. എല്ലാം ഫാസ്‌റ്റ് പാസഞ്ചർ ബസുകളാണ്. സർക്കാർ തലത്തിൽ നിന്ന് അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ ലോക്കൽ സർവീസുകൾ ഒന്നും ഉണ്ടാവില്ല. ലോക്ക്‌ഡൗൺ അവസാനിക്കുന്നത് വരെയോ അറിയിപ്പ് ഉണ്ടാകുന്നത് വരെയോ ബസ് സർവീസ് കൂട്ടില്ലെന്നും ഡി.റ്റി.ഒ അറിയിച്ചു.
Also Read: ദേശീയപാത വികസനം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍