ETV Bharat / state

മദ്യ വിൽപന; കൊല്ലത്ത് ഒരുക്കങ്ങൾ തുടങ്ങി

author img

By

Published : May 19, 2020, 12:43 PM IST

പുതുക്കിയ കണക്കനുസരിച്ച് ബാറുകൾ അടക്കം 111 ഇടങ്ങളിൽ നിന്നും മദ്യം വാങ്ങാൻ കഴിയും. ബെവ്കോ വഴി വിൽക്കുന്ന അതേ വിലയ്ക്ക് തന്നെയാണ് ബാറുകളിൽ നിന്നും മദ്യം വിൽക്കുക.

Liquor sales  preparations  Kollam  preparations began in Kollam  കൊല്ലം  മദ്യ വിൽപ്പന  കൊല്ലത്ത് ഒരുക്കങ്ങൾ തുടങ്ങി  ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്റ്റുകള്‍  എക്സൈസ്
മദ്യ വിൽപ്പന; കൊല്ലത്ത് ഒരുക്കങ്ങൾ തുടങ്ങി

കൊല്ലം: മദ്യവില്‍പന പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിൽ ബാറുകളുടെയും ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളുടെയും വിവരങ്ങൾ എക്സൈസ് അപ്‌ലോഡ് ചെയ്തു തുടങ്ങി. പുതുക്കിയ കണക്കനുസരിച്ച് ബാറുകൾ അടക്കം 111 ഇടങ്ങളിൽ നിന്നും മദ്യം വാങ്ങാൻ കഴിയും.

ബെവ്കോ വഴി വിൽക്കുന്ന അതേ വിലയ്ക്ക് തന്നെയാണ് ബാറുകളിൽ നിന്നും മദ്യം വിൽക്കുക. ഇതിനു മുന്നോടിയായി ഓരോ ബാറുകളുടെയും കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെയും ജി.പി.എസ് ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളാണ് എക്സൈസ് ശേഖരിച്ച അപ്‌ലോഡ് ചെയ്യുന്നത്.

ജില്ലയിൽ 30 ബെവ്കോ ഔട്ട്‌ലെറ്റുകളും രണ്ട് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. 50 ബാറുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ 29 ബിയർ ആൻഡ് വൈൻ പാർലറുകളുമുണ്ട്. അതേസമയം ജില്ലയിൽ 18 ഷാപ്പുകൾ തുറന്നു.

കരുനാഗപ്പള്ളി മേഖലയിലെ 13 ഷാപ്പുകൾക്ക് പുറമെ അഞ്ച് എണ്ണം കൂടി പുതിയതായി തുറന്നു. ശാസ്താംകോട്ട മേഖലയിലാണ് കൂടുതൽ ഷാപ്പുകൾ തുറന്നത്. ഇവയ്ക്കുള്ള 420 ലിറ്റർ ഉൾപ്പെടെ 1630 ലിറ്റർ കള്ളാണ് ഇന്നലെ പാലക്കാട് നിന്ന് ജില്ലയിൽ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.