ETV Bharat / state

കൊല്ലത്ത് 2016 ലെ ചരിത്രവിജയം ആവർത്തിക്കുമെന്ന് ഇടതുമുന്നണി

2016ൽ 11 ൽ 11 സീറ്റുകളാണ്‌ എൽഡിഎഫ്‌ നേടിയത്‌. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എൽഡിഎഫ്‌ നിലനിർത്തിയ മേൽക്കൈ ജനവിധിയിൽ പ്രതിഫലിക്കുമെന്ന് ഇടത് നേതാക്കൾ.

Leaders of the Left Front  historic victory of 2016 will be repeated this time  2016 ലെ ചരിത്ര വിജയം ഇത്തവണയും ആവർത്തിക്കും  ഇടത് മുന്നണി നേതാക്കൾ  കേരള തെരഞ്ഞെടുപ്പ്  kerala election
2016 ലെ ചരിത്ര വിജയം ഇത്തവണയും ആവർത്തിക്കുമെന്ന് ഇടത് മുന്നണി നേതാക്കൾ
author img

By

Published : Apr 5, 2021, 7:48 PM IST

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ 2016 ലെ ചരിത്ര വിജയം ആവർത്തിക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ. ജില്ലയുടെ സമഗ്ര വികസനത്തിന്‌ ഒട്ടേറെ കർമ പരിപാടികൾ നടപ്പാക്കിയ ‌എൽഡിഎഫ് സർക്കാരിന്‌ തുടർഭരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എൽഡിഎഫ്‌ നേതാക്കളായ കെ രാജഗോപാൽ, കെ വരദരാജൻ, എസ്‌ ജയമോഹൻ, ആർ വിജയകുമാർ എന്നിവരാണ് സംസാരിച്ചത്. 2016ൽ 11 ൽ 11 സീറ്റുകളാണ്‌ എൽഡിഎഫ്‌ നേടിയത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങൾ ഇത്തവണ വൻ വിജയമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എൽഡിഎഫ്‌ നിലനിർത്തിയ മേൽക്കൈ ജനവിധിയിൽ പ്രതിഫലിക്കും. 11 മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കും. എൽഡിഎഫ്‌ സർക്കാരിനെതിരെ യുഡിഎഫ്‌ ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും നേതാക്കള്‍ പറഞ്ഞു.

കശുവണ്ടി - മത്സ്യ മേഖലകളിൽ എല്ലാ തൊഴിലാളികളും ത്യപ്‌തരാണ്‌. തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ യുഡിഎഫ്‌ നടത്തിയ ശ്രമം ജനം തിരിച്ചറിഞ്ഞെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.