ETV Bharat / state

സഭാ തർക്കം തുടരുന്നു; വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ

മാർത്തോമ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ഇമ്മാനുവേൽ മാർത്തോമ പള്ളി ഭരണസമിതിയുടെ കടുംപിടുത്തമാണ് മൃതദേഹം സംസ്കരിക്കുന്നത് വൈകിപ്പിക്കുന്നത്.

ഫയൽചിത്രം
author img

By

Published : May 21, 2019, 12:00 AM IST

Updated : May 21, 2019, 2:27 AM IST

കൊല്ലം: മാർത്തോമ വിശ്വാസിയായ ദളിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ. കുന്നത്തൂർ തുരുത്തിക്കര കൊല്ലയിൽ അന്നമ്മയുടെ മൃതദേഹമാണ് കഴിഞ്ഞ ഏഴ് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ മരണപ്പെട്ടത്. മാർത്തോമ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ഇമ്മാനുവേൽ മാർത്തോമ പള്ളി ഭരണസമിതിയുടെ കടുംപിടുത്തമാണ് മൃതദേഹം സംസ്കരിക്കുന്നത് വൈകിപ്പിക്കുന്നത്. തർക്കത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി നാളെ സർവകക്ഷിയോഗം ചേരും.

സഭാ തർക്കം തുടരുന്നു; വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ

ഒരു പ്രദേശത്ത് തന്നെയുള്ള ഇരു ദേവാലയങ്ങളാണ് തുരുത്തിക്കര മാർത്തോമാ സഭയുടെ യെരൂശലേം മാർത്തോമാ പള്ളിയും ഇമ്മാനുവേൽ മാർത്തോമ പള്ളിയും രണ്ടിടങ്ങളിലും ഒരു പുരോഹിതൻ തന്നെയാണ് പ്രാർഥനക്ക് നേതൃത്വം നൽകുന്നത്. ഇമ്മാനുവേൽ ചർച്ച് സവർണ വിഭാഗങ്ങളും യെരുശലേം ചർച്ച് ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ്. ഇതിൽ യെരൂശലേം മാർത്തോമാ പള്ളി ഇടവക അംഗമാണ് അന്നമ്മ. 2014 ജൂണിൽ കലക്ടർ ഇടപെട്ട് യെരുശലേം ഇടവക സെമിത്തേരിയിൽ മൃതദേഹം അടക്കുന്നത് തടഞ്ഞിരുന്നു. ചുറ്റുമതിൽ ഉൾപ്പെടെയുള്ള മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെയാണ് അനുമതി നിഷേധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ചുറ്റുമതിൽ നിർമാണം ആരംഭിച്ചെങ്കിലും സമീപവാസിയായ ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നിർമ്മാണം നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇമ്മാനുവേൽ വിഭാഗം സെമിത്തേരിയിൽ തന്നെയാണ് ഇരുവിഭാഗങ്ങളും മൃതദേഹം അടക്കം ചെയ്തു വന്നിരുന്നത്. എന്നാൽ ഇനി അത് അനുവദിക്കാൻ കഴിയില്ല എന്നാണ് പള്ളി അധികൃതരുടെ നിലപാട്. ഇതാണ് ഒരാഴ്ചയായി മൃതദേഹം അടക്കം ചെയ്യാൻ കഴിയാതെ വന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് നാളെ സർവ്വകക്ഷിയോഗം ചേരുന്നത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എംഎൽഎ, തഹസിൽദാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

Intro:സഭാ തർക്കം തുടരുന്നു, വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ; നാളെ സർവ്വകക്ഷിയോഗം

Body:മാർത്തോമാ വിശ്വാസിയായ ദളിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ. കുന്നത്തൂർ തുരുത്തിക്കര കൊല്ലയിൽ അന്നമ്മയുടെ മൃതദേഹമാണ് കഴിഞ്ഞ ഏഴ് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ മരണപ്പെട്ടത്. തുരുത്തിക്കര മാർത്തോമാ സഭയുടെ യെരൂശലേം മാർത്തോമാ പള്ളി ഇടവക അംഗമാണ് അന്നമ്മ. മാർത്തോമാ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ഇമ്മാനുവേൽ മാർത്തോമ പള്ളി ഭരണസമിതിയുടെ കടുംപിടുത്തമാണ് മൃതദേഹം സംസ്കരിക്കുന്നത് വൈകിപ്പിക്കുന്നത്. ഒരു പ്രദേശത്ത് തന്നെയുള്ള ഇരു ദേവാലയങ്ങളിലും ഒരു പുരോഹിതൻ തന്നെയാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. ഇമ്മാനുവേൽ ചർച്ച് സവർണ്ണ വിഭാഗങ്ങളും യെരുശലേം ചർച്ച് ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ്. 2014 ജൂണിൽ കലക്ടർ ഇടപെട്ട് യെരുശലേം ഇടവക സെമിത്തേരിയിൽ മൃതദേഹം അടക്കുന്നത് തടഞ്ഞിരുന്നു. ചുറ്റുമതിൽ ഉൾപ്പെടെയുള്ള മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെയാണ് അനുമതി നിഷേധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ചുറ്റുമതിൽ നിർമാണം ആരംഭിച്ചെങ്കിലും സമീപവാസിയായ ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നിർമ്മാണം നിരോധിക്കുകയും ചെയ്തു. ഇതിനുശേഷം അടുത്തുതന്നെയുള്ള ഇമ്മാനുവേൽ വിഭാഗം സെമിത്തേരിയിൽ തന്നെയാണ് ഇരുവിഭാഗങ്ങളും മൃതദേഹം അടക്കം ചെയ്തു വന്നിരുന്നത്. എന്നാൽ ഇനി അത് അനുവദിക്കാൻ കഴിയില്ല എന്നാണ് പള്ളി അധികൃതരുടെ നിലപാട്. ഇതാണ് ഒരാഴ്ചയായി മൃതദേഹം അടക്കം ചെയ്യാൻ കഴിയാതെ വന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തർക്കത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിന് നാളെ സർവകക്ഷിയോഗം ചേരും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എംഎൽഎ, തഹസിൽദാർ തുടങ്ങിയവർ പങ്കെടുക്കും

Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : May 21, 2019, 2:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.