ETV Bharat / state

പീഡന പരാതി; മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് യുവതി

കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് യുവതി.

പീഡന പരാതി  മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് യുവതി  മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവതി  കുണ്ടറ പീഡന പരാതി  kundara rape case  kundara rape case news  kundara rape case news  pinarayi vijyan supported a k saseendran news  pinarayi vijyan supported a k saseendran
പീഡന പരാതി; മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് യുവതി
author img

By

Published : Jul 21, 2021, 6:37 PM IST

Updated : Jul 21, 2021, 6:43 PM IST

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കുണ്ടറയില്‍ പീഡന പരാതി ഉന്നയിച്ച യുവതി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം എന്താണെന്നും യുവതി ചോദിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്ന് എന്തുകൊണ്ടാണെന്നും യുവതി ചോദിക്കുന്നു.

"കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. എനിക്ക് നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്‍റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്‌ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്."

പീഡന പരാതി; മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് യുവതി

ഇത്തരത്തിൽ സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാല്‍ മതിയെന്ന സന്ദേശമാണ് മന്ത്രിക്ക് അനകൂല നടപടി എടുക്കുന്നതിലൂടെ മുഖ്യമന്ത്രി നല്‍കുന്നതെന്നും യുവതി ആരോപിച്ചു. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

READ MORE: എകെ ശശീന്ദ്രൻ രാജിവയ്ക്കില്ലെന്ന് സൂചന നൽകി എ വിജയരാഘവൻ

Last Updated : Jul 21, 2021, 6:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.