കൊല്ലം: Pink Cafe Kiosk: സംസ്ഥാനത്തെ വിശപ്പ് രഹിത കേരളമാക്കാൻ ജനകീയ ഹോട്ടലുകളിലുടെ പരിശ്രമിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തന പഥത്തിലെ പുതിയ പൊൻതൂവലാണ് പിങ്ക് കഫേ. ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന മികച്ച ഗുണനിലവാരമുള്ള ജനകീയഭക്ഷണ ശാലകളുടെ ശ്രേണിയാണ് കുടുംബശ്രീ 'പിങ്ക് കഫേ' കിയോസ്‌കുകൾ. കൊല്ലത്തെ ആദ്യ പിങ്ക് കഫെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉത്ഘാടനം ചെയ്‌തു.
ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കലർപ്പില്ലാത്ത തനി നാടൻ വിഭവങ്ങൾ വനിതകളുടെ കൈപ്പുണ്യത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള കുടുംബശ്രീ ജില്ല മിഷന്‍റെ പ്രഥമ ഉദ്യമമാണ് കൊല്ലം കെ.എസ്.ആർ.ടി.സി ഗ്യാരേജ് പരിസരത്ത് പ്രവർത്തനമാരംഭിച്ച പിങ്ക് കഫേ യുണിറ്റ്.
ALSO READ: തിരുവനന്തപുരത്ത് 12 വാഹനങ്ങള്‍ വെട്ടിത്തകര്‍ത്തു, യാത്രക്കാരെയും ആക്രമിച്ചു, അഴിഞ്ഞാടി യുവാക്കള്‍
കേരള സർക്കാരിന്‍റെ കീഴിൽ ദാരിദ്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ല മിഷന്‍റെ ഫുഡ് ഓൺ വീൽസ് പദ്ധതി ജനങ്ങൾക്കായി മന്ത്രി കെ.എൻ.ബാലഗോപാൽ സമർപ്പിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഉപയോഗശൂന്യമായ ബസ്സുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നൂതനമായ ഭക്ഷണശാലയുടെ രൂപകല്‍പ്പന ചെയ്ത് പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് പിങ്ക് കഫേയുടെ പ്രധാനലക്ഷ്യം.