കൊല്ലം: കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് കടത്തി കൊണ്ടു പോയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം മുക്കിൽകട സ്വദേശി ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന നിധിൻ വി.എസ് ആണ് പിടിയിലായത്.
റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമുള്ള അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി ഏഴിന് രാത്രി 11.30 ഓടെയാണ് കൊട്ടാരക്കര ഡിപ്പോയിലെ ആർ.എ.സി 354 വേണാട് ബസ് കൊണ്ടുപോയി പരിപള്ളിയിൽ ഉപേക്ഷിച്ചത്. വാഹന ഭ്രമം കൂടിയ നിധിൻ നിരവധി ടിപ്പർ മോഷണങ്ങളിലും പ്രതി കൂടിയാണന്ന് പൊലീസ് അറിയിച്ചു. മോഷ്ടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വഷിച്ചു വരികയാണ്.