കൊല്ലം: കെഎസ്എഫ്ഇ സ്വര്‍ണ പണയത്തില്‍ തിരിമറി നടത്തിയ കേസില്‍ കരുനാഗപ്പള്ളി കെഎസ്എഫ്ഇ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലെ ജീവനക്കാരന്‍ അറസ്റ്റില്‍. തേവലക്കര സ്വദേശിയായ ബിജു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന പ്രതിയെ ഗുരുവായൂരില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സി.ഐ.മഞ്ജുലാൽ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ ഓമനക്കുട്ടൻ, കെ.എസ്.മനോജ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കെഎസ്എഫ്ഇ പണം തട്ടിപ്പ്; ജീവനക്കാരന്‍ പിടിയില്‍ - കെ.എസ്.എഫ്.ഇ സ്വര്‍ണ പണയ തിരിമറി
തേവലക്കര സ്വദേശിയായ ബിജു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം: കെഎസ്എഫ്ഇ സ്വര്‍ണ പണയത്തില്‍ തിരിമറി നടത്തിയ കേസില്‍ കരുനാഗപ്പള്ളി കെഎസ്എഫ്ഇ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലെ ജീവനക്കാരന്‍ അറസ്റ്റില്‍. തേവലക്കര സ്വദേശിയായ ബിജു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന പ്രതിയെ ഗുരുവായൂരില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സി.ഐ.മഞ്ജുലാൽ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ ഓമനക്കുട്ടൻ, കെ.എസ്.മനോജ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കരുനാഗപ്പള്ളി കേരളാ ഫിനാൻഷ്യൽ എന്റർപ്രൈസസ് കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ ഗോൾഡ് ലോൺ അപ്രൈസറായി ജോലി നോക്കി വന്നിരുന്ന തേവലക്കര സ്വദേശിയായ ബിജു കുമാറിനെ (42)യാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണ പണയത്തിൽ തിരിമറി നടത്തിയതിന് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിനെ തുടർന്ന് നാടുവിട്ട പ്രതിയെ ഗുരുവായൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സ്വർണ്ണത്തട്ടിപ്പിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളതും കുടുതൽ പേർ നിരീക്ഷണത്തിലും ആണെന്നും പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി സി.ഐ.മഞ്ജു ലാൽ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ ഓമനക്കുട്ടൻ, കെ.എസ്.മനോജ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തത്.Conclusion:ഇ റ്റി വി കൊല്ലം