കൊല്ലം: ശൂരനാട് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രിക് പോസ്‌റ്റിൽ നിന്ന് വീണ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ലൈൻമാൻ ജയകുമാറാണ് മരിച്ചത്. 37 വയസ്സായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ കയറുമ്പോൾ പാലിക്കേണ്ടതായ സുരക്ഷാനടപടികൾ ഉറപ്പാക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയാണ് ജയകുമാറിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശൂരനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാതിരിക്കലിൽ വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ശാസ്താംകോട്ടയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.