കൊല്ലം: ചടയമംഗലത്ത് നഗ്നപൂജയ്ക്ക് ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മന്ത്രവാദിയും അയാളുടെ സഹായിയുമാണ് പിന്നിലെന്ന് യുവതി പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവം ഇലന്തൂര്‍ നരബലി പുറത്തുവന്നതോടെയാണ് ഇവര്‍ രംഗത്തെത്തിയത്.
വിവാഹം നടന്ന ശേഷം തന്നെ മന്ത്രവാദത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. നഗ്നപൂജയ്ക്ക് വിസമ്മതിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയ സമയം അവിടെവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
മന്ത്രവാദി അബ്‌ദുള്‍ ജബ്ബാര്‍, അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വച്ചും മന്ത്രവാദ കേന്ദ്രത്തില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.