കൊല്ലം : വഴിയാത്രക്കാരിയുടെ രണ്ട് ലക്ഷവും രണ്ട് ഫോണുകളുമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ആറ്റിങ്ങൽ സ്വദേശികളായ വിഷ്‌ണു, ആമ്പാടി സജി എന്നിവരാണ് പിടിയിലായത്. ഒരാൾ ഒളിവിലാണ്.
2021 നവംബർ മാസം ഒന്നാം തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം. കടക്കൽ സഹകരണ ബാങ്കിൽ നിന്നും പണമെടുത്ത് മുക്കുന്നത്തെ അങ്ങാടിയിലൂടെ പോകുകയായിരുന്ന റഹ്മത്തിന്‍റെ ബാഗാണ് തട്ടിയെടുത്തത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പിറകിലൂടെ വന്ന് തട്ടിപ്പറിക്കുകയായിരുന്നു.
ALSO READ: കൊല്ലത്ത് യുവാവ് ഓടയില്‍ മരിച്ചനിലയില്‍
പ്രതികള ആറ്റിങ്ങൽ കോടതിയിൽ നിന്നും കടക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.