ETV Bharat / state

അബിഗേല്‍ സാറ റെജിക്കായി നാടടച്ച് തെരച്ചില്‍, വിവരം ലഭിക്കുന്നവര്‍ 112-ല്‍ അറിയിക്കണം - അബിഗേൽ സാറ റെജി

Kollam kidnapping case sketch of the accused is out: ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രം കുട്ടിയുടെ സഹോദരനും കടക്കാരിയും തിരിച്ചറിഞ്ഞു. വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണം എന്ന് പൊലീസ് അറിയിച്ചു. 9946923282, 9495578999 എന്നി നമ്പറുകളിലും ബന്ധപ്പെടാം.

accused sketch is out kollam kidnapping case  six year old girl abducted  girl child missing  child missing case kollam  kollam kidnapping case  child kidnapped  kollam kidnap accused sketch  കൊട്ടാരക്കര ഓയൂർ തട്ടിക്കൊണ്ടുപോകൽ  കൊല്ലം തട്ടിക്കൊണ്ടുപോകൽ  കുട്ടിയെ കാണാതായി  ആറുവയസുകാരിയെ കാണാനില്ല  ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി  കൊല്ലം തട്ടിക്കൊണ്ടുപോകൽ രേഖാചിത്രം
six year old girl kidnapping case kollam
author img

By ETV Bharat Kerala Team

Published : Nov 28, 2023, 8:18 AM IST

Updated : Nov 28, 2023, 9:48 AM IST

അബിഗേല്‍ സാറ റെജിക്കായി നാടടച്ച് തെരച്ചില്‍

കൊല്ലം: ഓയൂരില്‍ നിന്ന് ഇന്നലെ വൈകിട്ട് 4.20ന് (27.11.23) തട്ടിക്കൊണ്ടുപോയ കുട്ടിക്കായി വ്യാപക തെരച്ചില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തികളിലാണ് പൊലീസ് സംഘങ്ങൾ പരിശോധന നടത്തുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് മാരുതി സ്വിഫ്‌റ്റ് ഡിസയർ കാർ ആണെന്ന നിഗമനത്തിലാണ് പരിശോധന.

അതേസമയം കാണാതായ കുട്ടിയേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണം എന്ന് പൊലീസ് അറിയിച്ചു. 9946923282, 9495578999 എന്നി നമ്പറുകളിലും ബന്ധപ്പെടാം. തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സംഘത്തിലെ ഒരാളുടെ രേഖചിത്രം ഇന്ന് പുലർച്ചെ പൊലീസ് പുറത്തുവിട്ടിരുന്നു (Kollam kidnapping case sketch of the accused is out).

ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം ഇന്ന് രാവിലെ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

ആസൂത്രിതമായാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈല്‍ഫോണുകൾ ഉപയോഗിക്കാതെയും കാറിന് വ്യാജനമ്പർ ഉപയോഗിച്ചുമാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയിട്ടുള്ളത്.

പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം കുട്ടിയുടെ സഹോദരനും കടക്കാരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വ്യാപക അന്വേഷണം നടത്തുന്നത്.

ഇന്നലെയാണ് സഹോദരനോടൊപ്പം ട്യൂഷന് പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ (6) മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്ക് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോണിലൂടെ സംഘം ബന്ധപ്പെടുകയും ചെയ്‌തിരുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്.

Last Updated : Nov 28, 2023, 9:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.