കൊല്ലം: നിരവധി മോഷണക്കേസുകളിലെ പ്രതി അഞ്ചലിൽ പിടിയില്‍. വഹാബ് എന്നറിയപ്പെടുന്ന വിനായകനാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. കൊല്ലം, കോട്ടയം ജില്ലകളിലായി 17ലധികം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
അഞ്ചലിൽ നടന്ന വിവിധ മോഷണക്കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് വിനായകനെ പിടികൂടിയത്. 2021 നവംബർ 12ന് ഇടയത്ത് ഒരു വീട്ടില്‍ നിന്നും ആറ് പവന്‍റെ സ്വർണ മാലയും 13,000 രൂപയും 2022 ജൂലൈ ഏഴിന് അസുരമംഗലത്തുള്ള ഒരു വീട്ടിൽ നിന്നും രണ്ട് പവന്‍റെ സ്വർണ കൊലുസും 15,000 രൂപയും മോഷണം പോയിരുന്നു.
ഈ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് വിനായകനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിവിധ പ്രദേശങ്ങളിൽ കവര്‍ച്ച നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read: ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് വീട്ടമ്മയുടെ വാ പൊത്തി താലി കവര്‍ന്നു, വീഡിയോ പുറത്ത്