കൊല്ലം : വീട്ടില്‍ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കളെ കൊല്ലം പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി സ്വദേശികളായ അഭിലാഷ്(22), അനീഷ്(27), റോബിൻ(22), കല്ലുവാതുക്കൽ സ്വദേശി സുമേഷ് (24) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 31 ഗ്രാം എംഡിഎംഎയും അന്വേഷണസംഘം കണ്ടെത്തി.
ചാത്തന്നൂര്‍ എസിപിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പാരിപ്പള്ളി പൊലീസ് പ്രതികളുടെ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഒന്നാം പ്രതി അഭിലാഷിന്‍റെ വീട്ടില്‍ ഇരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് നാല് പേരെയും പൊലീസ് പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് ലഹരിമരുന്ന് കണ്ടെത്തിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും.