കൊല്ലം: ജാതിവ്യവസ്ഥകൾക്ക് എതിരായും മനുഷ്യ ഒരുമക്കും വേണ്ടി പടപൊരുതിയ പരിഷ്‌കർത്താവായിരുന്നു ചട്ടമ്പിസ്വാമികള്‍. നവോഥാന നായകൻമാരിൽ പ്രമുഖനായിരുന്ന ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തി ആഘോഷം എന്‍എസ്‌എസ് കൊല്ലം താലൂക്ക് യൂണിയന്‍റെ നേത്യത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു.
യൂണിയൻ പ്രസിഡന്‍റ് ഡോ. ജി ഗോപകുമാർ ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക് യൂണിയൻ സെക്രട്ടറി തുളസീധരൻ പിളള, ആദിക്കാട് ഗിരിഷ്, രാമാനുജൻ പിളള, രാധാക്യഷ്‌ണ പിള്ള, തടത്തിവിള രാധകൃഷ്‌ണ പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.