ETV Bharat / state

കൊല്ലം കുണ്ടറയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ചു; ഒരു മരണം - വാഹനാപകടത്തിൽ ഒരു മരണം

കുണ്ടറയിലെ പുന്നമുക്കിൽ വച്ചാണ് ടെമ്പോ ട്രാവലറും ഇന്നോവ കാറും ഇന്നലെ രാത്രി കൂട്ടിയിടിച്ചത്. തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

kollam kundara accident  accident  kollam accident  kollam kundara  tempo traveller accident  tempo traveller and car collided each other  ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ചു  കൊല്ലം കുണ്ടറയിൽ അപകടം  കുണ്ടറ  കുണ്ടറ വാഹനാപകടം  വാഹനാപകടത്തിൽ ഒരു മരണം  കൊല്ലം വാർത്തകൾ
കൊല്ലം കുണ്ടറ
author img

By

Published : Feb 1, 2023, 10:10 AM IST

ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ചു

കൊല്ലം: കുണ്ടറ പുന്നമുക്കിൽ ടെമ്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പാലിയോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാത്രി 10.20ഓടെയായിരുന്നു സംഭവം.

ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെയും കുണ്ടറയിലെ ആംബുലൻസ് ഡ്രൈവേഴ്‌സിന്‍റെയും സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി. ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്ന ഏഴ് യാത്രക്കാരിൽ പരിക്കേറ്റ മൂന്നുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. മറ്റ് നാലുപേർക്ക് പരിക്കുകളൊന്നും പറ്റാതെ രക്ഷപെട്ടു.

ഇന്നോവയിൽ എട്ടു പേരുണ്ടായിരുന്നു. പരിക്കേറ്റ എഴുകോൺ സ്വദേശിയായ രാധാമണിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും, ഡ്രൈവർ അരുൺ, വേണു, പ്രദീപ്‌ (തമ്പി), അനീഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എഴുകോൺ സ്വദേശിയായ മഹേഷ്‌ ചന്ദ്രൻ, വക്കനാട് സ്വദേശിയായ രാകേഷ്, മാറനാട്‌ സ്വദേശിയായ രജീഷ് എന്നിവർക്ക് പരിക്കുകളൊന്നുമില്ല.

ശാസ്‌താംകോട്ടയിൽ നിന്നും സീരിയലിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സിനി യൂണിറ്റിന്‍റെ ടെമ്പോ ട്രാവലർ, കൊട്ടിയം ഭാഗത്ത് നിന്നും കുണ്ടറയിലേക്ക് വരികയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.