കൊല്ലം : കുളത്തൂപ്പുഴ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
സ്‌കൂള്‍ അവധിയായതിനാൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.