കൊല്ലം : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു.
തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ കാറ്റും മഴയും മണിക്കൂറുകളോളം നീണ്ടുനിന്നു. പലയിടങ്ങളിലും വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റത്ത് പറന്നുപോയി. മരങ്ങൾ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.
ALSO READ | റാന്നിയിൽ അമ്മയും ഒന്നര വയസുള്ള മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍
പലയിടത്തും ഗതാഗതം തടസപ്പെട്ടു. ചാത്തന്നൂർ പാരിപ്പള്ളി ദേശീയപാതയിൽ വാഹനങ്ങൾക്ക് ഏറെ നേരം നിർത്തിയിടേണ്ടിവന്നു. ചടയമംഗലത്ത് റബ്ബർ മരം വീടിന് മുകളിലേക്ക് കടപുഴകി വീണു.
കൊട്ടാരക്കര ഈയം കുന്നിൽ ബേബി കുട്ടിയുടെ വീട് തകർന്നു. പല വീടുകളുടെയും സ്ഥാപനങ്ങളുടെയും മേൽക്കൂര പറന്നുപോയി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.