കൊല്ലം : ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍(Kollam Oyoor girl kidnap case) മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്‌തു.(Kollam girl abduction case : three accused remanded for 14 days) ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെ ഡിസംബര്‍ 15 വരെയാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഐപിസി 361, 363 , മോചനദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 370 (4), തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
പൊലീസിന്‍റെ ആദരം : ആറ് വയസുകാരിക്കും സഹോദരനും പൊലീസിന്‍റെ ആദരം. എഡിജിപി എം ആര്‍ അജിത് കുമാര്‍ കുട്ടികൾക്ക് മൊമന്‍റോ നല്‍കി.(ADGP Ajith Kumar on Kollam kidnap case investigation) കേസിന്‍റെ(Kollam Oyoor girl abduction case) ആരംഭഘട്ടം മുതൽ മുന്‍ഗണന നൽകിയത് കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മാത്രമായിരുന്നെന്നും പ്രതികളെ പിടികൂടുന്നത് വൈകിയതിന് കാരണം ഇതാണെന്നും എഡിജിപി പ്രതികരിച്ചു. കേസില്‍ പ്രതികള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് പൊലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു.
Also read: കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; രേഖാചിത്രം വരച്ച ദമ്പതികള്‍ക്ക് ആനന്ദപ്രവാഹം
കേസിൽ പ്രതികളെ പിടികൂടാൻ നിർണായകമായത് രേഖാചിത്രങ്ങളായിരുന്നു. അഞ്ചാലുംമൂട് സ്വദേശികളായ ദമ്പതികളാണ് രേഖാചിത്രങ്ങള്‍ വരച്ചത്. കൊച്ചുപറമ്പില്‍ ഷജിത്തും ഭാര്യ സ്‌മിതയും വരച്ച ചിത്രങ്ങളാണ് കേരളത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കേസിൽ പ്രതികളെ പിടികൂടാൻ പ്രധാന വഴിത്തിരിവായത്. എഡിജിപി എംആർ അജിത് കുമാർ ദമ്പതികളെ അഭിനന്ദിച്ചു. കുട്ടിയെ ആശ്രാമം മൈതാനത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരും കുട്ടി നൽകിയ വിവരപ്രകാരം കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന്‍റെ രേഖാചിത്രം വരച്ചത്.
നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം : കഴിഞ്ഞ നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറുകൾക്ക് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കുട്ടിയെ തിരിച്ചറിഞ്ഞ വിദ്യാർത്ഥിനികൾ പൊലീസിലറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ എ ആർ ക്യാമ്പിലേക്ക് മാറ്റി.