കൊല്ലം: ജില്ലാ പൊലീസ് സഹകരണ സംഘം കൊട്ടാരക്കരയില്‍ സ്ക്കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചു. സ്ക്കൂള്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നിർവ്വഹിച്ചു. സ്ക്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാവിധ പഠനോപകരണങ്ങളും ഓഫീസ് സ്റ്റേഷനറി സാധനങ്ങളും പൊതു വിപണിയില്‍ നിന്നും വളരെ കുറഞ്ഞ നിരക്കില്‍ സ്ക്കൂള്‍ മാര്‍ക്കറ്റിൽ ലഭിക്കും. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ മാർക്കറ്റിൽ ലഭ്യമാക്കുമെന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു.
കൊട്ടാരക്കര സിവില്‍ സ്റ്റേഷന് സമീപമുളള എസ്എന്‍ഡിപി കെട്ടിടത്തിൽ രാവിലെ 9.30 മുതല്‍ വൈകുന്നേരം 06.30 വരെ മാർക്കറ്റ് പ്രവര്‍ത്തിക്കും.