കൊല്ലം: ജില്ലയില്‍ 316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 722 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പറേഷനില്‍ ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കരയിലും ഗ്രാമപഞ്ചായത്തുകളില്‍ നീണ്ടകര, ചവറ, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും രോഗബാധിച്ചു. സമ്പര്‍ക്കം വഴി 310 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ 101 രോഗബാധിതരാണുള്ളത്. ശക്തികുളങ്ങര, കാവനാട് പ്രദേശങ്ങളില്‍ 16 വീതവും കിളികൊല്ലൂര്‍, തിരുമുല്ലാവാരം, വടക്കേവിള ഭാഗങ്ങളില്‍ അഞ്ചുവീതവും ഇരവിപുരം, ഉളിയക്കോവില്‍, തട്ടാമല പ്രദേശങ്ങളില്‍ നാലുവീതവും രോഗബാധിരാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-40, പുനലൂര്‍-9 എന്നിവങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.ഗ്രാമപഞ്ചായത്ത് പരിധിയില്‍ നീണ്ടകര-16, ചവറ-12, ചാത്തന്നൂര്‍-11, ആദിച്ചനല്ലൂര്‍, പന്മന ഭാഗങ്ങളില്‍ 10 വീതവും പെരിനാട്-8, തെന്മല, കടയ്ക്കല്‍, വിളക്കുടി ഭാഗങ്ങളില്‍ ഏഴുവീതവും പിറവന്തൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും തേവലക്കര-5, തൃക്കോവില്‍വട്ടം-4, കല്ലുവാതുക്കല്‍, കുമ്മിള്‍, കുലശേഖരപുരം, കൊറ്റങ്കര, നെടുമ്പന ഭാഗങ്ങളില്‍ മൂന്നുവീതവും രോഗബാധിതരാണുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.